---
title: "പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണു ; തൊഴിലാളിയ്ക്ക് ദാരുണാന്ത്യം"
english_title: "Worker dies after falling from building while painting"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318944/Worker dies after falling from building while painting"
published_at: "2025-10-06T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e310636a28b_1000352771.png"
keywords: []
---

# പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണു ; തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.

## Article Content

തിരുവനന്തപുരം: പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.

കുന്നത്തുകാൽ തച്ചൻകോട് തേരിവിള പുത്തൻവീട്ടിൽ ഹരികുമാർ (56) ആണ് മരിച്ചത്. തമിഴ്‌നാട് പുരവൂരിലെ വീട്ടിൽ ജോലിക്കിടെ ശനിയാഴ്ച‌ വൈകുന്നേരം അഞ്ച് മണിയോടെ വീടിന്റെ സൺഷേഡിൽ നിന്നും താഴെ വീഴുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു.

അപകടം നടന്ന സ്ഥലം തമിഴ്‌നാട് ആയതിനാൽ കന്നുമാമൂട് പൊലീസ് കേസെടുത്ത് മൃതദേഹം കുഴിത്തുറ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്കരിച്ചു. ഭാര്യ- അമ്പിളി, മക്കൾ രാഹുൽ, ഹരിത.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318944/Worker dies after falling from building while painting)